വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ ഗവർണർ വിശദീകരണം തേടി

Last Updated:

മലയാള ബിരുദം മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിലാണ് വേടന്റെ റാപ്പ് ഗാനം ഉൾപ്പെടുത്തിയത്

News18
News18
റാപ്പർ വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ .ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി.
മലയാള ബിരുദം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന റാപ്പ് ഗാനം ഉൾപ്പെടുത്തിയത്. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. പാട്ട് ഉൾപ്പെടുത്തിയതെനെതിരെ നൽകിയ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ലഹിരി ഉപയോഗിച്ചെന്ന പരാതികൾ നേരിട്ടിട്ടുള്ള വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ലഹരി വസ്തുക്കളും പുലിപ്പല്ലും കൈവശം വച്ചതിന് അറസ്റ്റിലായ ആളാണ് വേടനെന്നും വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തുന്നത് അദ്ദേഹം ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത മാതൃക പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നും പരാതിയിൽപറയുന്നു.
advertisement
വേടന്റെ പാട്ടിന് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെ രചന ഉൾപ്പടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ എകെ അനുരാജ് നേരത്തെ വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്‍റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ ഗവർണർ വിശദീകരണം തേടി
Next Article
advertisement
വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ  റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?
വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?
  • സൗദി അറേബ്യ ഹജ്ജ് സീസണിൽ ബ്ലോക്ക് വർക്ക് വിസകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

  • യുഎഇ ആഫ്രിക്ക, ഏഷ്യയിലെ ഒമ്പത് രാജ്യങ്ങൾക്ക് ടൂറിസ്റ്റ്, വർക്ക് വിസകൾ താത്കാലികമായി നിർത്തി.

  • ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റം ഇന്ത്യക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നു.

View All
advertisement