സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികൾ

Last Updated:
തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തെ അനുവദിക്കുന്ന സുപ്രീംകോടതി വിധി വന്നതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വന്‍ വെല്ലുവിളി. അടിസ്ഥാന സൗകര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള അധിക സൗകര്യങ്ങള്‍ ഒരുക്കുക എളുപ്പമല്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വനഭൂമി ലഭ്യമാകുന്നതിനുള്ള നിയമതടസ്സങ്ങള്‍ ആണ് പ്രധാന പ്രതിബന്ധം.
12 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് ശബരിമലയില്‍ ഇപ്പോള്‍ ഭക്തദര്‍ശനം. സ്ത്രീകള്‍ക്കു കൂടി പ്രവേശനം അനുവദിക്കുന്നതോടെ വരി പിന്നെയും നീളും എന്നത് ആദ്യ പ്രതിസന്ധി. മലകയറുന്ന ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ തന്നെ അപര്യാപ്തമാണെന്ന് പല സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. പൊതുശൗചാലയങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ തന്നെ നൂറുകണക്കിനാളുകള്‍ ക്യൂ നിന്നാണ് പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നത്. ഇനി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കേണ്ടി വരും.
advertisement
പമ്പയില്‍ സ്ത്രീ ഭക്തര്‍ക്കായി പ്രത്യേക കുളിക്കടവു തന്നെ നിര്‍മിക്കേണ്ടിയും വരും. നിലവിലെ മാലിന്യ സംസ്‌കരണം തന്നെ വനഭൂമിക്ക് വെല്ലുവിളിയാണെന്നിരിക്കെ വനിതകളടക്കമുള്ള ഭക്തരുടെ എണ്ണം കൂടുന്നതോടെ ഇതിനുള്ള സൗകര്യങ്ങളും രണ്ടിരട്ടി എങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. സ്ത്രീകളെകൂടി പരിഗണിച്ചു കൊണ്ടുള്ള സുരക്ഷാക്രമീകരണങ്ങളും, വനിതകളടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സന്നിധാനത്ത് ആവശ്യമായിവരും. പ്രളയം പൂര്‍ണമായും തകര്‍ത്ത പമ്പയില്‍ നിലവില്‍ എത്തുന്ന ഭക്തര്‍ക്ക് പോലും സൗകര്യമൊരുക്കാന്‍ പാടുപെടുകയാണ് ദേവസ്വം ബോര്‍ഡ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമായി ഇറങ്ങിയാലും വനഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ശ്രമങ്ങളുടെ വേഗം കുറയ്ക്കും. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലും സമയത്ത് നടത്താനാകാത്ത ദേവസ്വംബോര്‍ഡിന് ഇനി ഉള്ളത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ്.
advertisement
ഭക്തരുടെ എണ്ണം നിലവില്‍ തന്നെ താങ്ങാനാകാത്ത ശബരിമലയില്‍ വര്‍ഷം മുഴുവന്‍ ദര്‍ശനം അനുവദിക്കുകയാണ് ഇനിയുള്ള താല്‍ക്കാലിക പോംവഴി. ദേവസ്വംബോര്‍ഡ് ഇതിന് തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികൾ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement