അമ്മൂമ്മയുടെ കാമുകൻ കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന് ഒൻപതാം ക്ലാസുകാരൻ
- Published by:Rajesh V
- news18-malayalam
Last Updated:
കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കുട്ടി പറഞ്ഞു
കൊച്ചി: അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9ാംക്ലാസ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കിയെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കൗമാരക്കാരന്‍ പറഞ്ഞു.
ഇതും വായിക്കുക: ഒരു സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സെബാസ്റ്റ്യന് മുന്നിൽ കുഴങ്ങുന്നു
മനോരമ ന്യൂസിനോടായിരുന്നു കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. മകന്‍റെ സുഹൃത്തുവഴിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്. അതോടെ തീര്‍ത്തും നിസഹായാവസ്ഥയിലായെന്നും വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തി.
ഇതും വായിക്കുക: ഒളിപ്പിച്ച സാരിയില്‍ ബീജം! ബലാത്സംഗക്കേസില്‍ മുൻ എംപി പ്രജ്വൽ രേവണ്ണ കുടുങ്ങിയതിങ്ങനെ
ലഹരി ഉപയോഗിച്ചിരുന്ന സമയം മുഴുവന്‍ കടുത്ത ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ് മകന്‍ പെരുമാറിയിരുന്നത്. സ്ത്രീകളടക്കം വീട്ടിലെത്തി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പതിനാലുകാരന്‍റെ അമ്മയും വെളിപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ച് പരാതി നല്‍കിയതോടെ കൊല്ലുമെന്ന് അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 08, 2025 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മൂമ്മയുടെ കാമുകൻ കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന് ഒൻപതാം ക്ലാസുകാരൻ