advertisement

Kerala Rains| സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

Last Updated:

രണ്ട് ന്യൂനമർദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. 

Rain
Rain
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് (kerala Rains)സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് (Green Alert) മാത്രമാണ്. വെള്ളിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തമാകും. രണ്ട് ന്യൂനമർദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. സീസണില്‍ 47 ദിവസത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്. കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ 3-ാം നമ്പർ ഷട്ടർ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടർ അടച്ചത്. അതേസമയം മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും വർദ്ധിച്ചു. 140 . 6 അടിയാണ് ജലനിരപ്പ്.
advertisement
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലുണ്ടായ വെള്ളക്കെട്ട് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കൂടാതെ റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊല്ലം ജില്ലയിൽ 67 വീടുകൾ തകർന്നതായാണ് കണക്കുകൾ. 70 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായും കണക്കാക്കുന്നു. കടുത്ത മഴക്കെടുതി നേരിട്ട മൺട്രോത്തുരുത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഉയർന്ന കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള ദീർഘകാല പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു.
advertisement
92 ദിവസമാണ് തുലാവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടത് 414.3 മില്ലീമീറ്റര്‍ മഴയാണ്. അതായത് ലഭിക്കേണ്ട മഴയുടെ 106 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയുടെ വലിയ അളവ് മഴ കൂടുതല്‍ ലഭിച്ചു. 1461 മില്ലീമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയിലാണ് കൂടുതല്‍ ലഭിച്ചത്. ലഭിക്കേണ്ടതിന്റെ 193 ശതമാനം കൂടുതല്‍ മഴ പത്തനംതിട്ടയില്‍ ലഭിച്ചു. കൊല്ലത്ത് 1059 മില്ലീമീറ്റര്‍ മഴ പെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement