തിരുവനന്തപുരം: കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവിൽ പകുതിയും കാണാനില്ല. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. തൊണ്ടിമുതൽ എലി കരണ്ടെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട്.
2016ൽ സാബു എന്നയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിടെയിലാണ് കന്റോൺമെന്റ് പൊലീസ് 125ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടുന്നത്.
കേസിലെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.