വീണ്ടും കൂട്ടിൽ; തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകളെ പിടികൂടി
- Published by:ASHLI
- news18-malayalam
Last Updated:
ഒന്നിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് തനിയെ കൂട്ടിലേക്ക് കയറുകയും ആയിരുന്നു
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ട് ഹനുമാൻ കുരങ്ങുകളെ പിടികൂടി. ഒന്നിനെ മരത്തിൽ കയറി പിടികൂടുകയും മറ്റൊന്ന് തനിയെ കൂട്ടിലേക്ക് കയറുകയും ആയിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത മഴയിൽ ചാഞ്ഞ മുളങ്കൂട്ടിൽ പിടിച്ചു കയറിയാണ് മൂന്നു കുരങ്ങുകളും കൂടിന് പുറത്ത് ചാടിയത്.ഇനിയും ഒരു കുരങ്ങിനെ കൂടെ പിടികൂടാനുണ്ട്.
ഇന്ന് രാവിലെ മരത്തിൽ നിന്നും താഴേക്ക് ഇറങ്ങി വന്നെങ്കിലും ജീവനക്കാരെ കണ്ടപ്പോൾ വീണ്ടും മുകളിലേക്ക് കയറി പോവുകയായിരുന്നു. കൂട്ടിൽ പഴവും തീറ്റയുമിട്ട് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. ആൺകുരങ്ങ് കൂട്ടിലുള്ളതിനാൽ പെൺകുരങ്ങുകൾ മൃഗശാല പരിസരം വിട്ടു പോകില്ല എന്നായിരുന്നു അധികൃതരുടെ നിഗമനം.
മുളങ്കൂട്ടത്തിൽ കൂടി പിടിച്ചു കയറിയാണ് മൂന്ന് കുരങ്ങുകളും പുറത്ത് ചാടിയതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ മൃഗശാല ജീവനക്കാർ മുളങ്കൂട്ടം മുറിച്ചുമാറ്റി. അതിനാൽ തന്നെ വന്ന വഴി തിരിച്ചു കയറാനും കുരങ്ങുകൾക്ക് സാധിക്കുന്നില്ലായിരുന്നു. ആളുകളെ കണ്ടാൽ കുരങ്ങുകൾ താഴെ വരാത്തതിനാൽ മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചാടിപ്പോയ മുഴുവൻ കുരങ്ങുകളെയും പിടികൂടിയതിനുശേഷം മാത്രമേ സന്ദർശനത്തിന് അനുമതി നൽകൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2024 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും കൂട്ടിൽ; തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകളെ പിടികൂടി