Court | ഹൈക്കോടതിയിൽ ഹാജരാകാതിരുന്ന നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
- Published by:Anuraj GR
- news18-malayalam
Last Updated:
കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷേർല ബീഗത്തിനെതിടെര കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്
കൊച്ചി: കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ (High Court) ഹാജരാകാതിരുന്ന നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്. കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് കടുത്ത് നടപടിയിലേക്ക് ഹൈക്കോടതി കടന്നത്. മാർച്ച് 28ന് പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് (Kerala Police) ഉത്തരവിട്ടത്. കെട്ടിട നിർമ്മാണ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷേർല ബീഗത്തിനെതിടെര കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് ഈ മാസം 14ന് ഹാജരായി വിശദീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് മാർച്ച് 18 വരെ സമയം നൽകി. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
advertisement
നഗരസഭാ സെക്രട്ടറി സ്വമേധയാ ഹാജരാകാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതിനിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല. കോടതി ഉത്തരവിട്ട് എട്ടുമാസമായിട്ടും അത് പാലിക്കാതിരുന്നത് നിസാരമായി കാണാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.
Summary- Order to arrest and produce the Municipal Secretary who was not present in the High Court in the contempt of court. The High Court took stern action after failing to comply with the order to appear in court. Justice PV Kunhikrishnan directed the Kerala Police to arrest the Pathanamthitta Municipal Secretary and produce in court on On March 28,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 19, 2022 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Court | ഹൈക്കോടതിയിൽ ഹാജരാകാതിരുന്ന നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്










