കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് 8000 രൂപയാണ് കൈക്കൂലി വാങ്ങിയത്
എറണാകുളത്ത് കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് സസ്പെൻഡ് ചെയ്തത്. പൊതുപ്രവർത്തകനായ സി സതീശൻ പ്രിൻസിപ്പൽ ഡയറക്ടർ കൊടുത്ത പരാതിയെ തുടർന്നാണ് നടപടി.
റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് 8000 രൂപയാണ് ഇയാൾ കെട്ടിട ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയത്. താൻ പണം വാങ്ങിയതായി തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ നിതീഷ് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ കൈക്കൂലിയായി വാങ്ങിയ തുക കെട്ടിട ഉടമയ്ക്ക് ഗൂഗിൾപേ വഴി തിരികെ നൽകിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ നിതീഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 11, 2025 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടിട ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ