'കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും': മന്ത്രി വീണാ ജോര്‍ജ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദന ദാസ് അതിദാരുണമായി കൊല്ലപ്പെടുന്നത്.
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് മന്ത്രി നിർദേശം നൽകി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദന ദാസ് അതിദാരുണമായി കൊല്ലപ്പെടുന്നത്.
ഇന്നലെ പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്കരിച്ചുകൊണ്ടാണ് സമരം. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഉടൻ നടപ്പാക്കണമെന്നും വന്ദനയുടെ പേര് നിയമത്തിന് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് IMA ഭാരവാഹികൾ പ്രതികരിച്ചു.
advertisement
Also Read-ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്
ആശുപത്രി സംരക്ഷണ നിയമത്തിൽ ശക്തമായ വകുപ്പുകൾ ചേർത്ത് പുതുക്കി ഓർഡിനൻസ് പുറത്തിറക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. സെക്രട്ടറിയേറ്റ് മുമ്പിൽ നൂറ് കണക്കിന് മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. വന്ദനയ്ക്ക് നീതി ലഭ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 11, 2023 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും': മന്ത്രി വീണാ ജോര്‍ജ്