നീറുന്ന ഓർമയായി ഡോ. വന്ദന; കണ്ണീരോടെ വിട നൽകി ആയിരങ്ങൾ

Last Updated:

കണ്ടു നിന്നവരുടെ ഹൃദയം തകർക്കുന്ന വൈകാരിക രംഗങ്ങൾക്കാണ് മുട്ടിച്ചിറയിലെ വീട് സാക്ഷിയായത്

കോട്ടയം: ഡോക്ടർ വന്ദന ദാസിന് കണ്ണീരോടെ വിട നൽകി ജന്മനാട്. കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലായിരുന്നു വന്ദനയുടെ സംസ്കാരം. വീട്ടിൽ നടന്ന പൊതുദർശനത്തിൽ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ്  അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. അച്ഛനും അമ്മയ്ക്കും ഏക മകളാണ് വന്ദന. കണ്ടു നിന്നവരുടെ ഹൃദയം തകർക്കുന്ന വൈകാരിക രംഗങ്ങൾക്കാണ് മുട്ടിച്ചിറയിലെ വീട് സാക്ഷിയായത്.
മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
advertisement
വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Also Read- ‘പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും’; മന്ത്രി വീണാ ജോർജിനെതിരെ വി.ഡി. സതീശൻ
അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം അൽപസമയത്തിനകം ആരംഭിക്കും. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം നടക്കുക.
advertisement
Also Read- ‘വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു’; രൂക്ഷവിമർശനവുമായി സുരേഷ് ഗോപി
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്കരിച്ചുകൊണ്ടാണ് സമരം. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഉടൻ നടപ്പാക്കണമെന്നും വന്ദനയുടെ പേര് നിയമത്തിന് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം IMA ഭാരവാഹികൾ പ്രതികരിച്ചു.
advertisement
ആശുപത്രി സംരക്ഷണ നിയമത്തിൽ ശക്തമായ വകുപ്പുകൾ ചേർത്ത് പുതുക്കി ഓർഡിനൻസ് പുറത്തിറക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. സെക്രട്ടറിയേറ്റ് മുമ്പിൽ നൂറ് കണക്കിന് മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. വന്ദനയ്ക്ക് നീതി ലഭ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നീറുന്ന ഓർമയായി ഡോ. വന്ദന; കണ്ണീരോടെ വിട നൽകി ആയിരങ്ങൾ
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement