ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; ക്രമവിരുദ്ധമാണെന്ന പരാതിയെ തുടര്‍ന്ന്
- Published by:Arun krishna
- news18-malayalam
Last Updated:
മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു
ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്. ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിയ്‌ക്കെ 2020 ലായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യമായാണു ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിന് 21 ദിവസം മുന്‍പ് വിജ്ഞാപനം അംഗങ്ങളെ റജിസ്റ്റേഡ് തപാലില്‍ അറിയിക്കണമെന്നാണു ചട്ടം. എന്നാല്‍ പത്രിക സമര്‍പ്പിക്കാനുള്ള ദിവസം കഴിഞ്ഞാണ് അംഗങ്ങള്‍ക്കു നോട്ടിസ് അയച്ചതെന്ന് പരാതിക്കാര്‍ കോടതിയില്‍ വാദിച്ചു
സിപിഎം പ്രതിനിധികള്‍ക്കു മാത്രം പത്രിക നല്‍കാനുള്ള അവസരമൊരുക്കാനാണു ചട്ടലംഘനം നടത്തിയതെന്നും തിരഞ്ഞെടുപ്പു നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു സമിതിയുടെ രക്ഷാധികാരിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശിശുക്ഷേമ സംരക്ഷണ സമിതി നിവേദനം നല്‍കിയിരുന്നു. കോടതിയില്‍ വാദം കേള്‍ക്കുന്നത് നീണ്ട സാഹചര്യത്തില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുകയായിരുന്നു.എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റാണ് ഷിജുഖാന്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2022 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; ക്രമവിരുദ്ധമാണെന്ന പരാതിയെ തുടര്‍ന്ന്


