മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊച്ചി: അഭിഭാഷകനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ഐജി ജി ലക്ഷ്മണിന് പിഴ ശിക്ഷ നല്‍കി ഹൈക്കോടതി. ഒരു മാസത്തിനകം പതിനായിരം രൂപ പിഴ നല്‍കണമെന്നാണ് ഉത്തരവ്. ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പിഴ അടയ്ക്കണം. പിഴ ഒടുക്കാന്‍ ജി ലക്ഷ്മണിന് ഒരുമാസം സാവകാശം ജി ലക്ഷ്മണിന് നല്‍കി. പിഴ ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാനും ഹൈക്കോടതി അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജി ലക്ഷ്മണന്റെ ഹര്‍ജിയിലെ ആക്ഷേപം. ഇത് അഭിഭാഷകന്‍ എഴുതിച്ചേര്‍ത്തതാണെന്നായിരുന്നു ജി ലക്ഷ്മണന്റെ വിശദീകരണം. അഭിഭാഷകന്‍ എഴുതി ചേര്‍ത്തതെങ്കില്‍ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 03, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണ ഹര്‍ജി; ഐജി ലക്ഷ്മണ് ഹൈക്കോടതി 10,000 രൂപ പിഴയിട്ടു