ആർഎസ്എസ് പ്രവർത്തകന്റെ 'വെളിപ്പെടുത്തൽ'; തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
സഹോദരൻ അബ്ദുൽ സത്താറിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സഹോദരൻ അബ്ദുൽ സത്താറിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. കൊലക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന മൊഴിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. കേസിൽ സിപിഎം നേതാക്കൾ വിചാരണ നേടുകയാണ്.
ഇരിങ്ങാലക്കുട സ്വദേശിയായ ആർ എസ് എസ് പ്രചാരകൻ ഉൾപ്പടെയുള്ളവർ ചേർന്ന് ഫസലിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്റേത് എന്ന പേരില്‍ പുറത്തുവന്ന വെളിപ്പെടുത്തൽ. സിപിഎം പ്രവർത്തകരായ പടുവിലായിയിലെ കെ മോഹനൻ, കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെമ്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ് ഒരു ആർ എസ് എസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഫസൽ വധക്കേസ് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായത്. ഈ സംഭാഷണം തന്റേതല്ലെന്ന് പിന്നീട് സുബീഷ് വ്യക്തമാക്കിയിരുന്നു.
advertisement
ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ എസ് എസ് സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ സുബീഷ് വെളിപ്പെടുത്തുന്നതിന്റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് സുബീഷ് പിന്നീട് മൊഴി മാറ്റിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
advertisement
തലശ്ശേരി ജെ ടി റോഡിൽ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ഫസൽ കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് എസ്ഡിപിഐയിൽ ചേർന്ന ഫസലിനെ വധിച്ച കേസിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരും പ്രതികളായിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം.
advertisement
കോടതി വിധിയെ സിപിഎം നേതാവ് പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2021 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർഎസ്എസ് പ്രവർത്തകന്റെ 'വെളിപ്പെടുത്തൽ'; തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്


