Joisna-Shejin| മാതാപിതാക്കളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ജോയ്‌സ്ന; കോടതി ഷെജിനൊപ്പം വിട്ടു; ഹര്‍ജി തീര്‍പ്പാക്കി
Joisna-Shejin| മാതാപിതാക്കളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ജോയ്‌സ്ന; കോടതി ഷെജിനൊപ്പം വിട്ടു; ഹര്‍ജി തീര്‍പ്പാക്കി
പെൺകുട്ടിക്കു സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായിട്ടുണ്ടെന്നു പറഞ്ഞ കോടതി, ജോയ്സനയെ ഷെജിനൊപ്പം അയച്ച് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി.
കൊച്ചി: കോടഞ്ചേരി ലവ് ജിഹാദ് (Kodencheri love jihad allegation) ആരോപിച്ച് യുവതിയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി (kerala high court) തീര്‍പ്പാക്കി. ജോയ്സ്നയ്ക്ക് (Joisna) ഷെജിനൊപ്പം (Shejin) പോകാമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
താന്‍ ആരുടേയും തടങ്കലില്‍ അല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ചത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മകളെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണ്, അതുകൊണ്ടാണ് ഷെജിനെ വിവാഹം ചെയ്‌തെന്ന് അഭിഭാഷകന്‍ മുഖേനെ ജോസഫ് കോടതിയിയെ അറിയിച്ചു.
മകൾ രാജ്യം വിട്ടു പോയേക്കുമെന്നു മാതാപിതാക്കൾ ആശങ്കപ്പെട്ടു. നിലവിൽ അതിനു സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. പെൺകുട്ടിക്കു സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായിട്ടുണ്ടെന്നു പറഞ്ഞ കോടതി, ജോയ്സനയെ ഷെജിനൊപ്പം അയച്ച് മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജോയ്സ്നയെ 19ന് ഹാജരാക്കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
അഭിഭാഷകർക്കൊപ്പമായിരുന്നു ഷെജിനും ജോയ്സനയും രാവിലെ കോടതിയിൽ ഹാജരായത്. മകളെ കാണാനില്ലെന്നു കാണിച്ച് ജോയ്സനയുടെ പിതാവ് ജോസഫാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നു നേരത്തെ ജോയ്സന താമരശേരി കോടതിയിൽ ഹാജരായിരുന്നു. സാങ്കേതിക നടപടി ക്രമം എന്ന നിലയിലാണ് ഇന്നു ഹൈക്കോടതിയിൽ ഹാജരായത്. ഇരുവരും ആലപ്പുഴയിൽ ഷെജിന്റെ പിതാവിന്റെ വീട്ടിലാണ് താമസിച്ചു വരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.