ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡിൽ
Last Updated:
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം ആറ് വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും. തന്റെ വസ്ത്രങ്ങൾ പൊലീസ് നിർബന്ധ പൂർവ്വം ശരീരത്തിൽ നിന്ന് എടുത്തു എന്ന് ബിഷപ് കോടതിയിൽ പറഞ്ഞു. തെളിവുകൾ ശേഖരിച്ചത് നിയമപ്രകാരം എന്ന് അന്വേഷണ സംഘം അറിയിച്ചു.
പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ ഹാജരാക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 24, 2018 1:41 PM IST









