ഓടിച്ചിട്ട് ഹെൽമറ്റ് പിടിക്കില്ല; ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്ത് സർക്കാർ

Last Updated:

പൂർണ്ണമായും ആധുനീക ഉപകരണങ്ങളുടെ സഹായത്തോടെയാവും ഇനി മുതൽ വാഹന പരിശോധന

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഹെൽമറ്റ് പരിശോധനയ്ക്ക് പുതിയ സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇരുചക്ര യാത്രക്കാരെ ഓടിച്ചിട്ട് ഹെൽമറ്റ് വേട്ട നടത്തരുതെന്ന നിർദ്ദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്.  വാഹനം തടഞ്ഞുള്ള പരിശോധനയ്ക്ക് പകരം പൂർണമായും ക്യാമറ സംവിധാനത്തിലൂടെ പരിശോധന നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്.ഹെൽമെറ്റിന്റെ പേരിൽ യാത്രക്കാരെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്..
വാഹന പരിശോധനക്കായി നിലവിൽ 240 ക്യാമറകൾ ഗതാഗത വകുപ്പ് ഒരുക്കിയിട്ടുണ്ട്.ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഇതിൻറെ എണ്ണം വർദ്ധിപ്പിക്കും. ഓരോ ജില്ലയിലും 100 വീതം ക്യാമറകൾ സ്ഥാപിക്കാൻ ആണ് പദ്ധതി ഒരുക്കുന്നത്.പൂർണ്ണമായും ആധുനീക ഉപകരണങ്ങളുടെ സഹായത്തോടെയാവും ഇനി മുതൽ വാഹന പരിശോധന. ഇത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി യോട് വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
നിയമലംഘനങ്ങളുടെ പേരില്‍ ജനങ്ങളെ ഓടിച്ചിട്ട് പിടിയ്ക്കുകയല്ല, ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നായിരുന്നു ഇന്നലെ ഹൈകോടതിയുടെ നിർദ്ദേശം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓടിച്ചിട്ട് ഹെൽമറ്റ് പിടിക്കില്ല; ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്ത് സർക്കാർ
Next Article
advertisement
Love Horoscope September 22 |നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുക; ബന്ധം കൂടുതല്‍ ശക്തമാകും: ഇന്നത്തെ പ്രണയഫലം അറിയാം
  • നിങ്ങളുടെ പങ്കാളിയോട് ഇന്ന് നിങ്ങളുടെ ഹൃദയം തുറന്നിരിണം

  • യഥാര്‍ത്ഥ സ്‌നേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മെച്ചപ്പെടുത്തുക

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 22-ലെ പ്രണയഫലം അറിയാം

View All
advertisement