പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം കൊടുത്ത് തീർക്കണം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം
Last Updated:
പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
കൊച്ചി: പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകി. നടപടി റിപ്പോർട്ട് രണ്ടാഴ്ച്ക്കകം നൽകണമെന്നും കോടതി ഉത്തരവിട്ടു.
also read:യു എൻ എ തട്ടിപ്പ്: ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഡ്രൈവർ അയച്ചത് 20 ലക്ഷം: ക്രൈംബ്രാഞ്ച്
പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
ഹൈക്കോടതിയുടെ ലീഗൽ അതോറിട്ടിക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയമസഹായങ്ങൾ നൽകാനുമാണ് ലീഗൽ അതോറിട്ടിയോട് നിർദേശിച്ചിരിക്കുന്നത്.
പഞ്ചായത്ത്-റവന്യൂ വകുപ്പുകൾ സഹായം കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകൾ സ്ഥിരം ലോക് അദാലത്തുകൾ വഴി തീർപ്പാക്കണമെന്നും കോടതി അറിയിച്ചു.
advertisement
കഴിഞ്ഞ പ്രളയത്തിലകപ്പെട്ടവർക്കും ഇതുവരെ പൂർണമായി സഹായം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല അപ്പീലുകളും കളക്ട്രേറ്റുകളിലും മറ്റും കെട്ടികിടക്കുകയാണെന്നും ഹർജികളിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2019 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം കൊടുത്ത് തീർക്കണം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം