• HOME
  • »
  • NEWS
  • »
  • kerala
  • »
  • Higher Secondary | പുതുക്കിയ ഉത്തരസൂചിക റെഡി; പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് മുതല്‍

Higher Secondary | പുതുക്കിയ ഉത്തരസൂചിക റെഡി; പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് മുതല്‍

മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പുതുക്കിയ ഉത്തരസൂചിക (Answer Key) ലഭ്യമായതോടെ പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം (Exam Valuation) ഇന്ന് പുനരാരംഭിക്കും. മൂല്യനിര്‍ണയ ക്യാമ്പിന്‍റെ ആദ്യ സെഷന്‍ പുതിയ ഉത്തര സൂചിക പരിശോധിക്കുന്നതിനായി വിനിയോഗിക്കും. കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ വച്ച് ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.ചോദ്യകർത്താവ്, അദ്ധ്യാപക സമിതി  എന്നിവരുടെ ഉത്തരസൂചികകൾ  പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കുകയായിരുന്നു.

    മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോക്കും. ഉത്തരസൂചികയില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നായിരുന്നു  വിദ്യാഭ്യാസ വകുപ്പും മന്ത്രി വി.ശിവന്‍കുട്ടിയും ആവർത്തിച്ചിരുന്നത് എങ്കിലും അധ്യാപകർ പ്രതിഷേധവുമായി മുന്നോട്ട് പോയതോടെ പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു.


    നേരത്തെ അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചത് വിദ്യാഭ്യാസ വകുപ്പിനെ വലച്ചിരുന്നു. സമയബന്ധിതമായി ഉത്തരകടലാസുകൾ നോക്കി തീർക്കാൻ സാധിക്കില്ലെങ്കിൽ അത് ഫലപ്രഖ്യാപനത്തെ ബാധിക്കും എന്നതിനാലാണ് അധ്യാപകരുടെ ആവശ്യത്തിന് സർക്കാർ വഴങ്ങിയത്.

     Also Read- നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി; ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വി.ശിവന്‍കുട്ടി


    ഉത്തരസൂചിക യിലെ അപാകത പരിഹരിച്ച സാഹചര്യത്തിൽ മൂല്യനിർണയ ബഹിഷ്കരണത്തിൽ നിന്ന് അധ്യാപകർ പിന്മാറി. നേരത്തെയുണ്ടായിരുന്ന ഉത്തരസൂചിക കളിൽ അപാകത കണ്ടെത്തിയ സാഹചര്യത്തിൽ അധ്യാപകർക്ക് എതിരായ നടപടി പിൻവലിക്കണമെന്ന് ഹയർസെക്കൻഡറിയിലെ  പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.


    ഇത്തവണത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിന് നൽകിയ ചോദ്യകർത്താവിന്റെ ഉത്തരസൂചിക യിൽ അപാകതയുണ്ടെന്ന് ആരോപിച്ച്  അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരസൂചിക പുതുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ചോദ്യകർത്താവ്, അധ്യാപക സമിതി എന്നിവർ തയ്യാറാക്കിയ ഉത്തരസൂചികകൾ വച്ച്  പുതിയൊരു ഉത്തരസൂചികക്ക് രൂപം നൽകാനായിരുന്നു തീരുമാനം . ഇതിനായി വിഷയ വിദഗ്ധരടങ്ങിയ 15 അംഗ സമിതി  യോഗം ചേർന്നു.

    പുതിയ ഉത്തരസൂചികയുടെ  അടിസ്ഥാനത്തിലാകും ഇന്ന്  മുതലുള്ള മൂല്യനിർണയം, ഇതുവരെ  നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം  നടത്തും. അധ്യാപകർ മൂല്യനിർണയ ബഹിഷ്കരിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അന്വേഷണം നടത്തും. വിദ്യാർഥികളിൽ മാനസിക സംഘർഷമുണ്ടാക്കുന്ന വ്യാജ വാർത്തകൾ അധ്യാപകർ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കും.ബഹിഷ്കരണത്തിന് മുൻപെ സമരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും  ഒരു വിഭാഗം അധ്യാപകസംഘടനകൾ  സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.


    വാശി പിടിച്ച് ഫലപ്രഖ്യാപനം വൈകിപ്പിക്കാൻ സർക്കാരില്ല. മൂല്യനിർണയത്തിലെ പ്രശ്നങ്ങൾ ഫല പ്രഖ്യാപനത്തെ ബാധിക്കില്ല. ഫലപ്രഖ്യാപനം വന്നശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
    Published by:Arun krishna
    First published: