'അന്ന് ഗോൾവാൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല'; ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ; ചിത്രം പങ്കുവെച്ച് ഹിന്ദു ഐക്യവേദി നേതാവ്

Last Updated:

വി ഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ബാബു ചോദ്യങ്ങളുമായി രം​ഗത്തെത്തിയത്

ആർ വി ബാബു പങ്കുവെച്ച ചിത്രം
ആർ വി ബാബു പങ്കുവെച്ച ചിത്രം
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ (VD Satheean) സംഘപരിവാർ. ​ഗോൾവാൾക്കർക്കെതിരായ പരാമർശത്തിനെതിരെയാണ് സംഘപരിവാർ രം​ഗത്തെത്തിയത്. സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി (Hindu aikyavedi) നേതാവ് ആർ വി ബാബു (RV Babu) ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വി ഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ബാബു ചോദ്യങ്ങളുമായി രം​ഗത്തെത്തിയത്.
അന്ന് ​ഗോൾവാൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുകയാണെന്നും ബാബു കുറിപ്പിൽ ആരോപിച്ചു.
മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഡി സതീശന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ അർഹിച്ച അവജ്ഞയോടെ നോട്ടീസ് തള്ളുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.
advertisement
Also Read- സജി ചെറിയാൻ പറഞ്ഞത് ഗോൾവൾക്കറുടെ വാക്കോ? വി.ഡി.സതീശനെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്
വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറിയിച്ചത്.
ആർ വി ബാബുവിന്റെ കുറിപ്പിന്റെ പൂർണ രൂപം
2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. ഉദരനിമിത്തം ബഹുകൃത വേഷം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്ന് ഗോൾവാൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല'; ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ; ചിത്രം പങ്കുവെച്ച് ഹിന്ദു ഐക്യവേദി നേതാവ്
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement