നിയമനടപടി നേരിടാന്‍ തയാര്‍ ; RSS നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശന്‍

Last Updated:

 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്ന് കാട്ടി ആർഎസ്എസ് സതീശന് നോട്ടിസ് നൽകിയിരുന്നു.

വി.ഡി. സതീശൻ
വി.ഡി. സതീശൻ
ആര്‍എസ്എസ് തനിക്കയിച്ച നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കാനിടയാക്കിയ വിവാദ ഭരണഘടന വിരുദ്ധ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍  ഗോള്‍വര്‍ക്കറിന്‍റെ പുസ്തകത്തിലേതാണെന്ന് സതീശന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാട്ടി പ്രതിപക്ഷ നേതാവിന് ആര്‍എസ്എസ് അയച്ച നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം .
ആര്‍എസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടീസാണ്, അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാന്‍ തയാറെന്നും സതീശൻ പറഞ്ഞു. ആർ.എസ്.എസ് പറയുന്നതും, സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പറഞ്ഞതും ഒന്നു തന്നെയാണ്. ഗോള്‍വര്‍ക്കറുടെ 'ബഞ്ച് ഓഫ് തോട്സ്' എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ച് സതീശൻ പറഞ്ഞു. ഈ വരികളിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും സതീശൻ ആവർത്തിച്ചു.
advertisement
സതീശന്‍റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്ന് കാട്ടി ആർഎസ്എസ് സതീശന് നോട്ടിസ് നൽകിയിരുന്നു. പുസ്തകത്തിൽ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർഎസ്എസിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഗോൾവൾക്കറിന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം സതീശനെതിലെ നിയമനടപടിക്കൊരുങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമനടപടി നേരിടാന്‍ തയാര്‍ ; RSS നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശന്‍
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement