ഇന്ന് കേരളത്തിൽ അവധി എവിടെയൊക്കെ?

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

News18 Malayalam | news18-malayalam
Updated: October 21, 2019, 12:35 PM IST
ഇന്ന് കേരളത്തിൽ അവധി എവിടെയൊക്കെ?
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും  അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം ജില്ലയിൽ ഉച്ചയ്ക്കു ശേഷമാണ് അവധി. കൊട്ടാരക്കര താലൂക്കിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം:  ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

എറണാകുളം:  സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി. കോളേജുകള്‍ക്ക് അവധിയില്ലെന്ന് കളക്ടർ അറിയിച്ചു.

പത്തനംതിട്ട:  ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ആലപ്പുഴ: ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ അങ്കണവാടികളിലെ പോഷകാഹാര വിതരണം ഉണ്ടാകും.

തൃശൂർ:  അങ്കണവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കുമാണ് ഉച്ചയ്ക്കുശേഷമാണ് അവധി.

മലപ്പുറം: തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. അങ്കണവാടികൾക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും അവധി ബാധകമാണ്.

കൊട്ടാരക്കര താലൂക്ക്: കനത്ത മഴയെ തുടർന്ന് താലൂക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് അവധി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ആക്ട്പ്രകാരമുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിനു പുറത്തു ജോലിചെയ്യുന്ന വോട്ടര്‍മാര്‍ തിരിച്ചറിയില്‍ കാര്‍ഡിന്‍റെ പകര്‍പ്പിനൊപ്പം അപേക്ഷിച്ചാല്‍ വേതനത്തോടു കൂടിയ അവധി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാണ്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Also Read സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

First published: October 21, 2019, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading