സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Last Updated:
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കി. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. നാളെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു മുതല്‍ 21 വരെയാണ് ജാഗ്രതാ നിർദ്ദേശം.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലര്‍ട്ട്-
ഞായറാഴ്ച- കൊല്ലം,പത്തനംതിട്ട,കോഴിക്കോട്,വയനാട്
തിങ്കളാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, കോഴിക്കോട്
ചൊവ്വാഴ്ച- കോഴിക്കോട് ,വയനാട്
ബുധനാഴ്ച- കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട്
advertisement
വ്യാഴാഴ്ച- മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2019 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു