Honey rose: ബോബി ചെമ്മണ്ണൂരിൽ ഒതുങ്ങില്ല; യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ ഹണി റോസ്; വിവരങ്ങൾ കൈമാറും

Last Updated:

തന്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തിലൂടെ മോശം തമ്പ്നെയിലിട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും

News18
News18
കൊച്ചി: സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള തന്റെ പോരാട്ടം ബോബി ചെമ്മണ്ണൂരിൽ അവസാനിപ്പിക്കില്ലെന്ന് നടി ഹണി റോസ്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാനാണ് ഹണി റോസിന്‍റെ അടുത്തനീക്കം. തന്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തിലൂടെ മോശം തമ്പ്നെയിലിട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.
അതിനിടെ നടിയും മോഡലുമായ ഹണി റോസിനെ പിന്തുണച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. ഹണി റോസിനെതിരെ അസഭ്യപ്രയോഗം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അഭിമാനമാണ്. ഇക്കാര്യത്തിൽ പരാതി നൽകാൻ ധീരമായി മുന്നോട്ടു വന്ന ഹണി റോസിനെ അഭിവാദ്യം ചെയ്യുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനും, സ്ത്രീ നീതിക്കും,തുല്യത്യക്കും വേണ്ടിയുള്ള ശബ്ദമാണ് ഹണിറോസ് ഉയർത്തിയത്. വ്യത്യസ്ത മേഖലകളിൽ സ്ത്രീകൾ മുന്നിലേക്കു വരുമ്പോൾ അവരെ അസഭ്യപ്രയോഗങ്ങളാൽ ആക്രമിക്കുവാനാണ് സമൂഹമാധ്യമങ്ങൾ ഇന്ന് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Honey rose: ബോബി ചെമ്മണ്ണൂരിൽ ഒതുങ്ങില്ല; യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ ഹണി റോസ്; വിവരങ്ങൾ കൈമാറും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement