• HOME
 • »
 • NEWS
 • »
 • kerala
 • »
 • സര്‍ക്കാര്‍ ഇടപെടല്‍; ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു

സര്‍ക്കാര്‍ ഇടപെടല്‍; ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു

വിപണി വില പരിശോധിക്കുമ്പോള്‍ മറ്റ് പച്ചകറികള്‍ക്കും ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളില്‍ വില കുറവാണ്

 • Last Updated :
 • Share this:
  തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിക്കാന്‍ സ്വീകരിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പ്പനകേന്ദ്രങ്ങളില്‍ പച്ചക്കറി വിലയില്‍ കുറവ് രേഖപ്പെടുത്തി.

  ഒരു കിലോ തക്കാളിക്ക്  കോഴിക്കോട് 50 രൂപയും തിരുവനന്തപുരത്ത് 68 രൂപയുമാണ് ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളിലെ ഇന്നത്തെ വില.മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചത്

  കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളിയുടെ വില കുതിച്ച് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നേരിട്ട് പച്ചക്കറികള്‍ ഇറക്കുമതി ചെയ്യ്തത്.

  വിപണി വില പരിശോധിക്കുമ്പോള്‍ മറ്റ് പച്ചകറികള്‍ക്കും ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളില്‍ വില കുറവാണ്. കര്‍ഷകരില്‍ നിന്ന് നേരിട്ട് പരമാവധി പച്ചക്കറികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഹോര്‍ട്ടികോര്‍പ് ആരംഭിച്ചു.

  'തകരുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ അല്ല; റോഡുകൾ പൊളിക്കുന്ന ജലസേചന വകുപ്പ് അത് നന്നാക്കി നൽകുന്നില്ല'

  പൊളിയുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ (Public Works Department- PWD) മാത്രമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് (Minister P.A. Mohammad Riyas). റോഡുകൾ തകരുന്നതിന് ജലസേചന വകുപ്പിന് കൂടി ഉത്തരവാദിത്തം ഉണ്ട്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. എന്നാൽ അങ്ങനെ ചെയ്യറില്ലെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.

  മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം.

  സംസ്ഥാനത്തെ റോഡുകൾ എല്ലാം തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. എന്നാൽ ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നാണ് മന്ത്രി പറയുന്നത്. കുടിവെള്ള പദ്ധതികൾക്ക് വേണ്ടി ജലസേചന വകുപ്പ് റോഡുകൾ കുത്തിപ്പൊളിക്കാറുണ്ട്. ഏറ്റവും മികച്ച രീതിയിൽ നിർമിച്ച റോഡുകൾ വരെ ഈ ആവശ്യത്തിന് പൊളിക്കുന്നു. എന്നാൽ പണി പൂർത്തിയായാൽ റോഡുകൾ പക്ഷേ പുനർ നിർമ്മിക്കാൻ ആരും ശ്രദ്ധ നൽകുന്നില്ല. 2017 ഇത് സംബന്ധിച്ച് ഉത്തരവ് വരെ പുറത്തിറക്കിയതാണ്. ഇക്കാര്യത്തിൽ ഇനി കർശന നടപടി തന്നെ സ്വീകരിക്കും.

  മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
  ഇന്നലെ ഉണ്ടായ ഹൈക്കോടതി വിമർശനത്തിനും മന്ത്രി മറുപടി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലല്ല. 1,00,000 കിലോമീറ്ററിൽ 33,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലും മറ്റും വരുന്ന റോഡുകൾ ഏറെയുണ്ട്. ഇന്നലെ ഹൈക്കോടതി വിമർശനത്തിന് വഴിയൊരുക്കിയ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്നത്.

  നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ ഏറെക്കാലം മഴ എന്ന കാരണം പറഞ്ഞ് അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കാൻ പറ്റില്ല. വിദേശ രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യ മനസ്സിലാക്കണം. മഴയെ അതിജീവിച്ച് നിർമ്മാണ പ്രവർത്തികൾ നടത്താനുള്ള സാങ്കേതിക വിദ്യ നമ്മൾ പ്രയോജനപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.

  മലപ്പുറം ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എടപ്പാൾ മേൽപ്പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ ഇനിയും സമയം എടുക്കും. ടാറിങ് മഴ കഴിഞ്ഞ് മാത്രമേ സാധ്യമാകൂ. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല എന്നും നിർമ്മാണത്തിൽ വിട്ടുവീഴ്ച ചെയ്യില്ല എന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

  റോഡുകളുടെ അറ്റകുറ്റപ്പണി ആരുടെ, ഏത് കരാറുകാരൻ്റെയാണെന്ന് ജനങ്ങൾക്ക് കൂടി മനസ്സിലാകുന്ന പോലെ റോഡരികിൽ രേഖപ്പെടുത്തി വെക്കും. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്. അവർക്ക് റോഡിൻ്റെ അപാകതകൾ നേരിട്ട് ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ അറിയിക്കാൻ ഇതിലൂടെ എല്ലാം സാധിക്കും. ഇത്തരം ശ്രമങ്ങളെ
  അട്ടിമറിക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും എന്നും, പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതികളെ അള്ളുവക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനങ്ങൾ നേരിടും എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
  Published by:Jayashankar AV
  First published: