കോഴിക്കോട്: മൊബൈല്‍ ഫോൺ കത്തി വീടിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കായക്കൊടിയിൽ ചങ്ങരംകുളം താഴെ കുറുങ്ങാട്ടിൽ രാജന്റെ വീടിന്റെ മുകൾ ഭാഗത്താണ് തീപിടിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട സ്വിച്ചിൽ നിന്നാണ് തീപിടിത്തം.
തീപിടിത്തത്തിൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾ, വയറിങ്, അലമാര, വസ്ത്രങ്ങൾ, കട്ടിൽ, കിടക്ക, ജനൽ, ബാത്ത് റൂമിന്റെ വാതിൽ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.