ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്‍റെ പഴക്കം അപകടകാരണമെന്ന് പോലീസ്
- Published by:Arun krishna
- news18-malayalam
Last Updated:
റിലാക്സിങ് കേരള എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം. റിലാക്സിങ് കേരള എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു.
അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ ബോട്ടാണ് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു. മണൽ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയത് മൂലമാകാം ബോട്ടില്‍ വെള്ളം കയറിയതെന്നാണ് സംശയം. അതേസമയം ബോട്ടിന്റെ പഴക്കം അപകടത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
May 29, 2023 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്‍റെ പഴക്കം അപകടകാരണമെന്ന് പോലീസ്


