താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു

Last Updated:

ഞരമ്പ് അറ്റുപോയതിനാൽ സർജറി നടത്തണമെന്നാണ് ഡോക്ടർ അറിയിച്ചത്

news 18
news 18
കോഴിക്കോട്: താമരശ്ശേരിയിൽ പെരിച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കാലിനാണ് പെരിച്ചായിയുടെ കടിയേറ്റത്. രാത്രിയിൽ ഫ്‌ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
താമരശ്ശേരി മിനി ബൈപ്പാസിൽ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ നിഷ (38) യുടെ കാലിനാണ് പെരിച്ചാഴിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. ഫ്‌ളാറ്റിന്റെ മുകളിൽ താമസിക്കുന്ന നിഷ താഴേക്ക് ഇറങ്ങിയപ്പോൾ ഓടി വന്ന പെരിച്ചാഴി കാലിൽ കടിക്കുകയായിരുന്നു.
Also Read- പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം
പുറത്തുണ്ടായിരുന്നവർ പെരിച്ചാഴിയെ ഒടിച്ചാണ് നിഷയെ രക്ഷപ്പെടുത്തിയത്. ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
advertisement
ഞരമ്പ് അറ്റുപോയതിനാൽ സർജറി നടത്തണമെന്നാണ് ഡോക്ടർ അറിയിച്ചത്. എന്നാൽ രക്തസ്രാവം കാരണം സർജറി നടത്താനായില്ല. രക്തസ്രാവം നിലച്ചാൽ സർജറി നടത്താമെന്ന് ഡോക്ടർമാർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement