'പ്രണയത്തില്‍ , ലൗ ജിഹാദില്ല; അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ല’; ഹുസൈന്‍ മടവൂര്‍
- Published by:Sarika KP
- news18-malayalam
Last Updated:
മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: പ്രണയത്തില്‍ , ലൗ ജിഹാദില്ലെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ദി കേരള സ്റ്റോറി ജനങ്ങള്‍ അംഗീകരിക്കില്ല. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു പരാമർശം.
ഭരണഘടന നിലനില്‍ക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാഹചര്യം നിലനില്‍ക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാന്‍ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നിസ്‌കാരം ഒഴിവാക്കാന്‍ മത പ്രമാണമുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
അതേസമയം കേരള സ്റ്റോറി പ്രദർശിപ്പിച്ച സഭാ നിലപാടിനെ വിമർശിച്ച് പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവൺമെന്റ് തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 10, 2024 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രണയത്തില്‍ , ലൗ ജിഹാദില്ല; അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ല’; ഹുസൈന്‍ മടവൂര്‍