മൂവരെയും ഒന്നിപ്പിച്ചത് സംഗീതം; വേര്‍പാടിലും സമാനത; നെഞ്ചു നീറ്റി ഹൈദരാലിയും ബാലഭാസ്‌കറും പ്രകാശും

Last Updated:
#അനീഷ് അനിരുദ്ധന്‍
കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലി, ഗിത്താറിസ്റ്റ് പ്രകാശ് കൃഷ്ണ, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍, മൂവരും ദൈവത്തിന്റെ കൈയ്യൊപ്പുള്ള കലാകാരന്‍മാര്‍... ഒരേ വേദിയില്‍ സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ചവര്‍...
യാദൃശ്ചികമെങ്കിലും ഈ കലാകാരന്‍മാര്‍ അകാലത്തില്‍ പൊലിഞ്ഞതും വാഹനാപകടങ്ങളില്‍. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നാലെയാണ് ഈ കലാകാരന്‍മാരുടെ വിയോഗം ഒരു പിടച്ചിലായി മനസില്‍ അവശേഷിക്കുന്നത്.
2006 ജനുവരി അഞ്ചിനാണ് കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ മുള്ളൂര്‍ക്കരയില്‍ വച്ച് അദ്ദേഹം ഓടിച്ചിരുന്ന കാര്‍ മണല്‍ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ച് ഹൈദരാലിയെ പുറത്തെടുത്തെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
advertisement
2010 മാര്‍ച്ചില്‍ സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപമുണ്ടായ അപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച ഗായിക ആതിരാ മുരളിയും അന്ന് ആ വാഹനത്തിലുണ്ടായിരുന്നു.
ഏറെക്കാലത്തെ കാത്തിരുപ്പിനു ശേഷമുണ്ടായ മകളുടെ നേര്‍ച്ചയുമായി ബന്ധപ്പെട്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരുവനന്തപുരത്തേക്കു മടങ്ങുന്നതിനിടെ ഇകികഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്.
advertisement
ദേശീയപാതയില്‍ പള്ളിപ്പുറത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മകള്‍ തേജസ്വി ബാല തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ് അബോധാവസ്ഥയിലായ ബാലഭാസ്‌ക്കറിനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം പ്രതീക്ഷകളെ തകിടം മറിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂവരെയും ഒന്നിപ്പിച്ചത് സംഗീതം; വേര്‍പാടിലും സമാനത; നെഞ്ചു നീറ്റി ഹൈദരാലിയും ബാലഭാസ്‌കറും പ്രകാശും
Next Article
advertisement
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
  • വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തി.

  • വൈഷ്ണയുടെ വാദം കേട്ട ശേഷം, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി തിരുത്തി.

  • വൈഷ്ണയുടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി ഹൈക്കോടതി നിർദേശ പ്രകാരം തിരുത്തി.

View All
advertisement