advertisement

'ക്രൂശിക്കരുത്'; കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ

Last Updated:

അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു

കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷന്റെ പ്രതികരണം. നവീൻ ബേബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് പ്രതി ചേർത്ത സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി എട്ടിന് പ്രഖ്യാപിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എല്ലാ ഭാഗങ്ങളുടെയും വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയത്. അതേസമയം, ജാമ്യം അനുവദിക്കരുതെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും അവർ മൊഴി നൽകിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രൂശിക്കരുത്'; കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ
Next Article
advertisement
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

  • മദ്യക്കുപ്പിയിലെ ക്യുആർ കോഡ്, കടലാസ് കഷണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ നിർണായക തെളിവായി

  • കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് പൊലീസ് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി

View All
advertisement