മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ്; ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍; പൊലീസിന് കൈമാറുംമുൻപ് ഫോർമാറ്റ് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
ഗോപാലകൃഷ്ണൻ പൊലീസിന് ഫോൺ കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത ശേഷമാണെന്നും കണ്ടെത്തി. മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ ഫോണിൽ നിന്നും ഒരു വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞിട്ടില്ല
തിരുവനന്തപുരം: വിവാദ മല്ലു ഹിന്ദു ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നുതന്നെയെന്ന് മെറ്റ. പൊലീസിന്റെ ചോദ്യത്തിന് മറുപടിയായാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. ഗോപാലകൃഷ്ണൻ പൊലീസിന് ഫോൺ കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത ശേഷമാണെന്നും കണ്ടെത്തി. മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ ഫോണിൽ നിന്നും ഒരു വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും.
ഗോപാലകൃഷ്ണൻ പറയുന്നതുപോലെ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി മെറ്റ നൽകിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ചു. ഹാക്കിങ് നടന്നോയെന്ന ചോദ്യം ഉന്നയിച്ചാണ് കത്തയച്ചിരിക്കുന്നത്.
ഒക്ടോബര്‍ 30നാണ് വ്യവസായ വകുപ്പ് ഡയറക്ടറായ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്. ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. തെളിവായി മുസ്ലിം ഗ്രൂപ്പും ഉണ്ടാക്കിയതിന്‍റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം തന്നെ പുറത്തുവിട്ടു.
advertisement
വാട്സാപ്പില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് വരുന്നത് വരെ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 06, 2024 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ്; ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍; പൊലീസിന് കൈമാറുംമുൻപ് ഫോർമാറ്റ് ചെയ്തു