Assembly Election 2021 | ഇടുക്കിയിൽ കള്ളവോട്ടിന് ഇതുവരെ തെളിവുകൾ ലഭിച്ചില്ലെന്ന് ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി

Last Updated:

വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇടുക്കി: കള്ള വോട്ടിന് ഇതുവരെയും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആർ പറഞ്ഞു. ബി ജെ പി പ്രവർത്തകർ തടഞ്ഞത് ഉടുമ്പൻചോലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയവരെ യാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ തിരിച്ചറിയൽരേഖ ഉൾപ്പെടെ പരിശോധിക്കുകയാണ്
. അതിർത്തിയിലെ വനപാതയിൽ നിരീക്ഷണം ശക്തമാക്കിയതായും എസ് പി അറിയിച്ചു.
അതേസമയം, ഇടുക്കി ഉടുമ്പൻചോലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ഇടുക്കി ഡി സി സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. തമിഴ്നാട്ടിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ മൂന്ന് പ്രധാന സമാന്തരപാതകളായ തേവാരംമേട്, മാൻകുട്ടിമേട്, കമ്പംമേട് എന്നിവിടങ്ങളിലൂടെ വ്യാപകമായി ആളുകൾ നുഴഞ്ഞു കയറുകയാണ്.
advertisement
വോട്ടു ചെയ്ത മഷി മായ്ച്ച ശേഷമാണ് ഇവർ കടന്നു വരുന്നത്. രാവിലെ നെടുങ്കണ്ടത്ത് ജീപ്പിലെത്തിയ 14 പേരെ പിടികൂടിയിരുന്നു. ഇലക്ഷൻ കമ്മീഷനും പൊലീസ് മേധാവിക്കും പരാതി അയച്ചിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
സി പി എമ്മിന് എതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പൻചോലയിലെ എൻ ഡി എ സ്ഥാനാർഥി സന്തോഷ് മാധവനും രംഗത്തെത്തി. ഉടുമ്പൻചോലയിൽ ഇരട്ടവോട്ടിനായി തമിഴ്നാട്ടിൽ നിന്ന് മൂവായിരത്തിലധികം ആളുകളെ സി പി എം കേരളത്തിൽ എത്തിച്ചെന്നാണ് സന്തോഷ് ആരോപിക്കുന്നത്.
വോട്ട് ചെയ്യാനായി ആളുകളെ കാട്ടുപാത വഴിയാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇരട്ടവോട്ട് തടഞ്ഞ ബി ജെ പി പ്രവർത്തകരെ സി പി എം നേതാവ് പൊലീസ് സ്റ്റേഷനിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവൻ ആരോപിച്ചു. തമിഴ്നാട്ടിൽ നിന്ന് ആളുകളെ കേരളത്തിലേക്ക് എത്തിക്കാൻ ചില പൊലീസുകാരും കൂട്ടു നിൽക്കുകയാണെന്നും ബി ജെ പി പ്രവർത്തകർ അറിയിച്ചു.
advertisement
എന്നാൽ, എൻ ഡി എ ഉയർത്തിയ ഇരട്ടവോട്ട് ആരോപണത്തിന് എതിരെ സി പി എം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗം പി എൻ വിജയൻ രംഗത്തെത്തി. എൻ ഡി എയുടെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ പോകുന്ന തോട്ടം തൊഴിലാളികളെ ബി ജെ പിയുടം കോൺഗ്രസും ആക്രമിക്കുന്നു. ജനങ്ങളെ തടയാൻ ഇവർക്ക് എന്ത് അവകാശമെന്നും അതിനെ സി പി എം ചോദ്യം ചെയ്യുമെന്നും വിജയൻ വ്യക്തമാക്കി. ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും വിജയൻ വ്യക്തമാക്കി.
advertisement
അതേസമയം, ഇരട്ടവോട്ട് ആരോപണം ഉയർത്തി നെടുങ്കണ്ടത്ത് വോട്ട് ചെയ്യാൻ എത്തിയവരെ കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തടഞ്ഞുവച്ചു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിൽ എത്തിയെന്ന് ആരോപിച്ചാണ് തടഞ്ഞുവച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | ഇടുക്കിയിൽ കള്ളവോട്ടിന് ഇതുവരെ തെളിവുകൾ ലഭിച്ചില്ലെന്ന് ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement