ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിയാണ് ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ സസ്പെന്‍ഡ് ചെയ്തത്.
ഇടുക്കി പൂപ്പാറ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ യാണ് സസ്പെൻഡ് ചെയ്തത്. സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ പിടിവിട്ട് നൃത്തം ആരംഭിച്ചു.
And the department gifted a suspension to the Santhanpara Sub Inspector soon after this video from Idukki Pooppara got viral pic.twitter.com/kwblipMkxI
— chandrakanthviswanat (@chandra_newsKer) April 6, 2023
നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എസ്ഐയെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിയാണ് ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ സസ്പെന്‍ഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Apr 06, 2023 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍








