ഇടുക്കി: ചിന്നക്കനാലിലും പരിസപരപ്രദേശങ്ങളിലും കുറച്ചുകാലമായി ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യം മാർച്ച് 25ന്. അതേദിവസം രാവിലെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ പശ്ചാത്തലത്തിൽ ചിന്നക്കനാലില്‍ 25ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. 301 കോളനിയില്‍ നിന്നും ആളുകളെ മാറ്റുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്.
അരിക്കൊമ്പനെ പിടികൂടുന്ന നടപടികൾ വിലയിരുത്തുന്നതിന് മുന്നോടിയായി ഇന്നു മൂന്നാറിൽ ചേർന്ന അവസാന വട്ട യോഗത്തിലാണ് മാർച്ച് 25ന് ദൗത്യം നടത്താൻ തീരുമാനിച്ചത്. ജില്ല കളക്ടറുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് ഡോർമറ്ററിയിലാണ് യോഗം നടന്നത്. അരിക്കൊബനെ തളക്കാൻ ശ്രമിക്കുബോൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്ത്. ഇതിന്‍റെ ഭാഗമായാണ് മേഖലയിൽ സ്വീകരിക്കേണ്ടെ മുൻകരുതലുകളെകുറിച്ച് ചർച്ച ചെയ്തത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസിൽവേറ്റർ അരുൺ ആർ എസ് . ഡി എഫഒ രമേഷ് ബിഷ്ണോയ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ചിന്നക്കനാലിൽ റേഷൻകടയ്ക്ക് സമാനമായ സാഹചര്യം ഒരുക്കി അരിക്കൊമ്പനെ പിടികൂടാനാണ് പദ്ധതി. സിമന്റുപാലത്തിന് സമീപം മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിൽ താത്കാലിക റേഷൻകട ഒരുക്കുകയും കഞ്ഞിയും വെയ്ക്കുകയും ചെയ്യും. ഇവിടെ അരിയുൾപ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക് ആകർഷിക്കാനാണ് പദ്ധതി.
ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. ആദ്യ കുങ്കി ആനയെ ചിന്നക്കനാലിൽ എത്തിച്ചു. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള കൊമ്പൻ ഇതുവരെ 12-ൽ അധികംപേരെ കൊന്നിട്ടുണ്ട്. റേഷൻകട തകർത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് ‘അരിക്കൊമ്പൻ’ എന്ന് വിളിപ്പേരുവന്നത്.
വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കി ആനകളും 26 അംഗ ദൗത്യസംഘവും ഇടുക്കിയിലെത്തും. സംസഥാനത്തെ മറ്റ് മേഖലകളിൽ നടത്തിയതിന് വ്യത്യസ്തമായാണ്, അരികൊമ്പനെ പിടികൂടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.