ഇന്റർഫേസ് /വാർത്ത /Kerala / 'ശമ്പളം ലഭിക്കാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകും'; ബാഡ്ജ് കുത്തിയതിന് നടപടി നേരിട്ട KSRTC കണ്ടക്ടർ

'ശമ്പളം ലഭിക്കാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകും'; ബാഡ്ജ് കുത്തിയതിന് നടപടി നേരിട്ട KSRTC കണ്ടക്ടർ

താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില

താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില

താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില

  • Share this:

കോട്ടയം: ശമ്പളം കിട്ടാൻ വൈകിയാൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന് ബാഡ്ജി കുത്തി പ്രതിഷേധിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി കണ്ടക്ടർ. ‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞദിവസം കണ്ടക്ടർ അഖില എസ് നായരെ വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാാറ്റിയിരുന്നു.

സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രതിഷേധിച്ചത്. ബസിനു കല്ലെറിയുകയോ യാത്രക്കാർക്ക് തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ എന്ന് അഖില പറഞ്ഞു. 13 വർഷമായി അഖില കെഎസ്ആർടിസി ജീവനക്കാരിയാണ്. അതേസമയം കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാര സമരം നടത്തിയിരുന്നു.

Also Read-‘ശമ്പളരഹിത സേവനം 41-ാം ദിവസം’ ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ KSRTC സ്ഥലം മാറ്റി

പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് അഖില പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയത്. താനും സഹപ്രവർത്തകരും നേരിടുന്ന പ്രതിസന്ധി അധികാരികളെ അറിയിക്കുക എന്നതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്ന് അഖില വ്യക്തമാക്കി. സംഭവത്തിൽ അഖിലയോട് വിശദീകരണം തേടിയിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Ksrtc, Ksrtc conductor