മലപ്പുറം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പഞ്ചായത്തായ ഏലംകുളത്ത് ഭരണം പിടിച്ച് യു ഡി എഫ്. ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത് 40 വർഷത്തിനു ശേഷമാണ്. ഇരുമുന്നണികളും ഇത്തവണ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം ആയിരുന്നു. ഇതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
നറുക്കെടുപ്പിൽ ഭാഗ്യം യു ഡി എഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ യു ഡി എഫിന് ഇവിടുത്തെ പ്രസിഡന്റ് സ്ഥാനം ലഭിച്ചു. കോൺഗ്രസിൽ നിന്നുള്ള പി സുകുമാരനാണ് പഞ്ചായത്ത് പ്രസിഡന്റ്. ഏലംകുളം പഞ്ചായത്തിൽ ആകെ 16 വാർഡുകളാണ് ഉള്ളത്. ഇതിൽ ഇരു മുന്നണികളും എട്ടു വീതം വാർഡുകളിൽ വിജയിച്ചതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്.
You may also like:'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്': രമേശ് ചെന്നിത്തല [NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]അതേസമയം, അഞ്ചു സീറ്റുകൾ നേടിയ സി പി എം ആണ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. സി പി ഐയ്ക്ക് ഒരു സീറ്റും ഇടത് സ്വതന്ത്രർക്ക് രണ്ടു സീറ്റും ലഭിച്ചു. യു ഡി എഫിന്റെ എട്ടു സീറ്റിൽ കോൺഗ്രസിന് മൂന്ന് സീറ്റാണ് ലഭിച്ചത്. ലീഗിന് രണ്ട് സീറ്റും സ്വതന്ത്രർക്ക് മൂന്ന് സീറ്റും ലഭിച്ചു.
മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിടത്ത് യുഡിഎഫ്; നാലു പഞ്ചായത്തുകൾ എൽഡിഎഫിന്മലപ്പുറം ജില്ലയിൽ പത്ത് ഇടത്താണ് പഞ്ചായത്ത് ഭരണം നിശ്ചയിക്കാൻ നറുക്കെടുപ്പ് വേണ്ടി വന്നത്. ഇതിൽ നാലിടത്ത് എൽ ഡി എഫും ആറിടത്ത് യു ഡി എഫും ഭരണം നേടി. നറുക്കെടുപ്പിലൂടെ വാഴയൂർ, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂർ, വെളിയങ്കോട് പഞ്ചായത്തുകൾ യു ഡി എഫും നന്നംമുക്ക്, മേലാറ്റൂർ, തിരുവാലി, നിറമരുതൂർ പഞ്ചായത്തുകൾ എൽഡിഎഫും വിജയിച്ചു.
യു ഡി എഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് നിറമരുതൂർ പഞ്ചായത്തിൽ നറുക്കെടുപ്പ് നടത്തിയത്. മുൻ മുഖ്യമന്ത്രി ഇ എം എസിന്‍റെ നാടായ ഏലംകുളത്ത് 40 വർഷത്തിനുശേഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. യു ഡി എഫ് നറുക്കെടുപ്പിലൂടെ ഇവിടെ അധികാരത്തിലെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.