• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിടത്ത് യുഡിഎഫ്; നാലു പഞ്ചായത്തുകൾ എൽഡിഎഫിന്

മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിടത്ത് യുഡിഎഫ്; നാലു പഞ്ചായത്തുകൾ എൽഡിഎഫിന്

മുൻ മുഖ്യമന്ത്രി  ഇഎംഎസിന്‍റെ നാടായ ഏലംകുളത്ത് 40 വർഷത്തിനുശേഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

News18 malayalam

News18 malayalam

  • Share this:
    മലപ്പുറം ജില്ലയിൽ 10 ഇടത്ത് പഞ്ചായത്ത് ഭരണം നിശ്ചയിക്കാൻ നറുക്കെടുപ്പ് നടന്നു. ഇതിൽ നാലിടത്ത് എൽഡിഎഫും ആറിടത്ത് യുഡിഎഫും ഭരണം നേടി. നറുക്കെടുപ്പിലൂടെ വാഴയൂർ, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂർ, വെളിയങ്കോട് പഞ്ചായത്തുകൾ യുഡിഎഫും നന്നംമുക്ക്, മേലാറ്റൂർ, തിരുവാലി, നിറമരുതൂർ പഞ്ചായത്തുകൾ എൽഡിഎഫും വിജയിച്ചു.

    UDFന്റെ ഒരു വോട്ട് അസാധുവായതോടെയാണ് നിറമരുതൂർ പഞ്ചായത്തിൽ നറുക്കെടുപ്പ് നടത്തിയത്. മുൻ മുഖ്യമന്ത്രി  ഇഎംഎസിന്‍റെ നാടായ ഏലംകുളത്ത് 40 വർഷത്തിനുശേഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. യുഡിഎഫ് നറുക്കെടുപ്പിലൂടെ ഇവിടെ അധികാരത്തിലെത്തുകയായിരുന്നു.

    മലപ്പുറം

    ആകെ പഞ്ചായത്ത് 94

    UDF 69
    LDF 25
    ...

    മേലാറ്റൂർ:
    *യുഡിഎഫ് 8
    *എൽഡിഎഫ് 8
    നറുക്കെടുപ്പിൽ എൽഡിഎഫ് ഭരണം
    കെടി മുഹമ്മദ് ഇക്ബാൽ പ്രസിഡന്‍റ്

    തിരുവാലി:
    *യുഡിഎഫ് 8
    *എൽഡിഎഫ് 8
    നറുക്കെടുപ്പിൽ എൽഡിഎഫ് ഭരണം

    കെ. രാമൻകുട്ടി പ്രസിഡന്‍റ്

    ചുങ്കത്തറ:
    *യുഡിഎഫ് 10
    *എൽഡിഎഫ് 10
    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം
    വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്‍റ്

    വാഴയൂർ:
    *യുഡിഎഫ് 8
    *എൽഡിഎഫ് 8
    *ബിജെപി 1
    ബിജെപി വിട്ട് നിന്നു

    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം
    ടി പി വാസുദേവൻ മാസ്റ്റർ പ്രസിഡന്‍റ്

    ഏലംകുളം:
    *യുഡിഎഫ് 8
    *എൽഡിഎഫ് 8
    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം
    സി സുകുമാരൻ പ്രസിഡന്‍റ്

    ഇഎംഎസിന്റെ ജന്മ നാട്ടിൽ 40 വർഷങ്ങൾക്ക് ശേഷം ആണ് ഇടത് പക്ഷത്തിന് ഭരണം നഷ്ടമാകുന്നത്.
    ....

    കുറുവ:
    *യുഡിഎഫ് 11
    *എൽഡിഎഫ് 11
    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം
    നസീറ പ്രസിഡന്‍റ്

    നന്നംമുക്ക്:
    *യുഡിഎഫ് 8
    *എൽഡിഎഫ് 8
    *ബിജെപി 1
    ബിജെപി വിട്ട് നിന്നു

    നറുക്കെടുപ്പിൽ എൽഡിഎഫ് ഭരണം

    എ മിസ്‌രിയ പ്രസിഡന്‍റ്

    വെളിയംകോട്:
    *യുഡിഎഫ് 8
    *എൽഡിഎഫ് 9
    *വിമത 1
    വിമത പിന്തുണ യുഡിഎഫിന്

    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം

    കല്ലാട്ടിൽ ഷംസു പ്രസിഡന്‍റ്

    വണ്ടൂർ:
    *യുഡിഎഫ് 11
    *എൽഡിഎഫ് 11
    നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം

    ടിപി റുബീന പ്രസിഡന്‍റ്

    നിറമരുതൂർ
    *എൽഡിഎഫ് 08
    *യുഡിഎഫ് 09
    ഒരു യുഡിഎഫ് വോട്ട് അസാധു
    അതോടെ 08 - 08
    നറുക്കെടുപ്പിൽ എൽഡിഎഫ് ഭരണം
    പിപി സൈതലവി പ്രസിഡന്‍റ്
    Published by:Anuraj GR
    First published: