ബിഷപ്പ് കന്യാസ്ത്രീയിൽ മരണഭയം ഉണ്ടാക്കി; പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചു
Last Updated:
കോട്ടയം: മരണഭയം ഉണ്ടാക്കിയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്ന് റിപ്പോർട്ട്. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജലന്ധർ രൂപതയുടെ ബിഷപ്പ് ആയ പ്രതി തന്‍റെ നിയന്ത്രണത്തിലുള്ള കുറവിലങ്ങാടുള്ള സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ഗസ്റ്റ് ഹൌസിൽ വെച്ചാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് 2014 മെയ് അഞ്ചാം തിയതിയാണ് കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്തത്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയും ചെയ്തു. 06-05-2014 മുതൽ 23-09-2016 വരെ 12 തവണ ഉൾപ്പെടെ 13 തവണ ആവർത്തിച്ച് ബലാത്സംഗം ചെയ്തും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കി ശിക്ഷാർഹമായ കുറ്റം ചെയ്തിട്ടുള്ളതായി തെളിഞ്ഞെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
advertisement
കേസിന്‍റെ തെളിവിലേക്ക് പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തേണ്ടതിനാൽ പ്രതിയെ ആവശ്യമുണ്ടെന്നും കൃത്യം ചെയ്ത കാലയളവിൽ പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെ ഇനിയും കൂടുതൽ തെളിവുകൾ കണ്ടെത്താനുണ്ടെന്നും അതുകൊണ്ടു ബിഷപ്പിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2018 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് കന്യാസ്ത്രീയിൽ മരണഭയം ഉണ്ടാക്കി; പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് നിർബന്ധിച്ചു


