ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല

Last Updated:
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല. ബിഷപ്പിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലാ മജിസ്ട്രേട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശം നൽകി. 24 വരെ ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.
ബിഷപ്പിനെ പൊലീസ് ക്ലബിലേക്ക് മാറ്റും. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച രാത്രിയായിരുന്നു ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നെഞ്ചുവേദനയെ തുടർന്ന് ബിഷപ്പിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ നടന്ന പരിശോധനയിൽ ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ബിഷപ്പിനെ പൊലീസ് ക്ലബിലേക്ക് കൊണ്ടു പോകുകയും അവിടെനിന്ന് പാലാ മജിസ്ട്രേട് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement