Covid Vaccine| മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും; അഭിമാനം ഈ പാലക്കാട്ടുകാരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വാക്സിന്റെ ആദ്യ ഡോസ് അൻസാറിൽ കുത്തിവെച്ചു. 21 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് നൽകും
പാലക്കാട്: ലോകമെങ്ങും കോവിഡ് വാക്സിൻ പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും പങ്കാളിയായിട്ടുള്ളത്. യുഎഇ യിൽ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി അൻസാർ മുഹമ്മദ് അലിയാണ് പരീക്ഷണ വാക്സിൻ കുത്തിവെക്കാൻ സമ്മതം അറിയിച്ച് പരീക്ഷണത്തിൽ പങ്കാളിയായത്.
വാക്സിന്റെ ആദ്യ ഡോസ് അൻസാറിൽ കുത്തിവെച്ചു. 21 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് നൽകുമെന്ന് അൻസാർ പറയുന്നു. വാക്സിന്റെ ഒന്നും രണ്ടും ഘട്ടം ചൈനയിൽ പൂർത്തിയായി. മൂന്നാംഘട്ടമാണ് യുഎഇയിൽ നടക്കുന്നത്.
മൂന്നാം ഘട്ട പരീക്ഷണത്തിനായി യുവാക്കളെ യുഎഇ സർക്കാർ രംഗത്തെത്തിയിരുന്നു ഓൺലൈനിലൂടെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് അൻസാർ മുഹമ്മദലി പരീക്ഷണത്തിന് വിധേയനായി രംഗത്ത് വരുന്നത്.
വാക്സിൻ എടുത്ത ശേഷമുള്ള ശരീരോഷ്മാവ് രേഖപ്പെടുത്തി വെക്കണം. ഇക്കാര്യങ്ങളെല്ലാം അധികൃതർ കൃത്യമായി നിരീക്ഷിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അൻസാർ മുഹമ്മദലി പറയുന്നു.
advertisement
വാക്സിൻ എടുത്താലും മാസ്ക്കും സാനിറ്റൈസറുമെല്ലാം ഉപയോഗിക്കണമെന്ന് ഇദ്ദേഹം പറയുന്നു. യുഎഇ വി പിഎസ് ഹെൽത്ത് കെയർ ഒക്യുമെഡ് ക്ലിനിക്കിൽ കോർപ്പറേറ്റ് മെഡിക്കൽ അസിസ്റ്റന്റാണ് അൻസാർ മുഹമ്മദലി
Location :
First Published :
August 17, 2020 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine| മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും; അഭിമാനം ഈ പാലക്കാട്ടുകാരൻ