ജോസഫും കൂട്ടരും മാണിഗ്രൂപ്പ് വിടുമോ? വരവേൽക്കാൻ തയ്യാറായി ജനാധിപത്യ കേരള കോൺഗ്രസ്
ജോസഫും കൂട്ടരും മാണിഗ്രൂപ്പ് വിടുമോ? വരവേൽക്കാൻ തയ്യാറായി ജനാധിപത്യ കേരള കോൺഗ്രസ്
കേരള കോൺഗ്രസ് എമ്മിൽ നിന്നും വിട്ടുപോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസിസ് ജോർജും ഒപ്പമുള്ളവരും പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്
കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ പിളർപ്പ് ഉണ്ടായാൽ നേട്ടം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനാധിപത്യ കേരള കോൺഗ്രസ്. ജോസഫ് വിഭാഗം മാണിയെ വിട്ടു പുറത്തു വന്നാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസിസ് ജോർജും കൂട്ടരും. മാണിക്ക് ഒപ്പമുള്ള അതൃപ്തർ പുറത്തുവരണം എന്ന നിലപാട് ജനാധിപത്യ കേരള കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരള കോൺഗ്രസ് എമ്മിൽ നിന്നും വിട്ടുപോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസിസ് ജോർജും ഒപ്പമുള്ളവരും പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജോസഫും ഒപ്പമുള്ളവരും പൂർണ അതൃപ്തരാണെന്നാണ് ഇവർ കരുതുന്നു. ഈ സാഹചര്യത്തിലാണ് ജോസഫടക്കമുള്ളവരെ ഒപ്പം കൂട്ടാനുള്ള നീക്കം ശക്തമാക്കുന്നത്.
പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ചാൽ എൽഡിഎഫിൽ മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. അതുവഴി മധ്യകേരളത്തിൽ സ്വാധീനമുണ്ടാക്കാം. എന്നാൽ മാണിയെ പിരിഞ്ഞാലും എൽഡിഎഫിലേക്ക് പോകാൻ ജോസഫ് തയ്യാറാകുമോ എന്ന് ഇനിയും വ്യക്തമല്ല. പി.ജെ. ജോസഫിനൊപ്പം ഉള്ളവരുമായി അനൗപചാരിക ചർച്ചകൾ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ നടത്തുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.