രാഹുലിന്‍റെ വരവ് ആവേശകരം; കീറാമുട്ടിയായി UDF സീറ്റു വിഭജനം

Last Updated:

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഘടകക്ഷികളുടെ സീറ്റിനായുള്ള സമ്മർദ്ദം മുന്നണിയ്ക്കുള്ളിൽ തലവേദനയാകും

തിരുവനന്തപുരം: രാഹുൽ ഗാന്ധി എത്തിയത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം ഉണർത്തി എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം യുഡിഎഫിൽ കീറാമുട്ടിയാകുകയാണ്. ഘടകക്ഷി നേതാക്കളുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയിൽ സീറ്റ് ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പ് രംഗത്ത് വന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഘടകക്ഷികളുടെ സീറ്റിനായുള്ള സമ്മർദ്ദം മുന്നണിയ്ക്കുള്ളിൽ തലവേദനയാകും.
കോൺഗ്രസിന്റെ ബൂത്ത്തല പ്രസിഡന്റ്മാരെയും വൈസ് പ്രസിഡന്റ് മാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച നേതൃസംഗമത്തോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം കുറിക്കാനാണ് കോൺഗ്രസ് തയ്യാറെടുത്തത്. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയോടെ പ്രചരണ രംഗത്ത് മുന്നേറ്റമാണ് കോൺഗ്രസ് ലക്ഷ്യമിട്ടതെങ്കിലും തുടക്കത്തിലേ കല്ലുകടിയായി. യോഗത്തിൽ പി ജെ ജോസഫ് രാഹുലിന് മുന്നിൽ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.
advertisement
മാണി ഗ്രൂപ്പിന്റെ ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തിയുണ്ട്. സീറ്റുവിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും സീറ്റ് വെട്ടിപ്പിടിക്കലും പിടിച്ചെടുക്കലും യു.ഡി.എഫിന്റെ നയമല്ലെന്നുമായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍റെ പ്രതികരണം.
മറ്റ് ഘടക കക്ഷികളിൽ നിന്നു കാര്യമായ അവകാശവാദങ്ങളില്ലെങ്കിലും ജേസഫും കേരളാ കോൺഗ്രസും നിലപാട് കടുപ്പിച്ചാൽ സീറ്റ് വിഭജനം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പ്. മൂന്നാമത് സീറ്റ് വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വച്ചാൽ സീറ്റ് വിഭജനം കടുകട്ടിയാകും. കഴിഞ്ഞ തവണ ഘടകകക്ഷികൾ മത്സരിച്ച സീറ്റുകൾ വീതം വയ്ക്കുക എന്ന ഫോർമുലയാണ് കോൺഗ്രസ് നടപ്പാക്കാൻ പോകുന്നത്. ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് നൽക്കുക കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ലെന്ന് സാരം. ഇത് നടപ്പാക്കുകയാണ് ഇനിയുള്ള വെല്ലുവിളിയും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുലിന്‍റെ വരവ് ആവേശകരം; കീറാമുട്ടിയായി UDF സീറ്റു വിഭജനം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement