മുഖ്യമന്ത്രിയുടെ മകളോ, മുൻ മുഖ്യമന്ത്രിയുടെ മകളോ ആരുമാവട്ടെ; വ്യക്തി ജീവിതത്തിലെ കാര്യങ്ങളല്ല തെരഞ്ഞെടുപ്പ് വിഷയം: ജെയ്ക് സി തോമസ്

Last Updated:

സൈബർ ഇടത്തിലെ ആക്രമണങ്ങളെ നേതൃത്വം തിരുത്തണമെന്നും ജെയ്ക്ക്

news18
news18
കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണങ്ങളെ തള്ളി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ്. സൈബർ ഇടത്തിലെ ആക്രമണങ്ങളെ നേതൃത്വം തിരുത്തണം. നിലവിലെ മുഖ്യമന്ത്രിയുടെ മകളോ മുൻ മുഖ്യമന്ത്രിയുടെ മകളോ ആരുമാവട്ടെ അവരുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളല്ല തെരഞ്ഞെടുപ്പ് വിഷയം.
ജീവിത ശൈലിയും സ്വകാര്യതയും നില നിർത്താൻ എല്ലാവർക്കും സ്വാതന്ത്രമുണ്ടെന്നും ജെയ്‌ക് സി തോമസ് ന്യൂസ് 18 നോട് പറഞ്ഞു.
Also Read- പുതുപ്പള്ളി മണ്ഡലത്തില്‍ ‘ഓണക്കിറ്റ്’ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം
ഉമ്മൻചാണ്ടിയുടെ മകളാണെന്ന പരിഗണന പോലും നൽകാതെയാണ് അച്ചു ഉമ്മനേയും കുടുംബത്തേയും അധിക്ഷേപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ല. ഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സി.പി.എമ്മിന്റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
advertisement
Also Read- ‘ചെറിയ നേട്ടത്തിനുപോലും ഉമ്മൻചാണ്ടിയുടെ പേര് ഉപയോഗിച്ചില്ല; വ്യാജപ്രചരണം ജോലിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ച്’: സൈബർ ആക്രമണത്തിൽ അച്ചു ഉമ്മൻ
ചെറിയൊരു നേട്ടത്തിനുപോലും ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗിച്ചിട്ടില്ല. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലിയെന്നും സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അച്ചു ഉമ്മൻ പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ വ്യാജമായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യജപ്രചാരണങ്ങൾ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണെന്നും അച്ചു ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ മകളോ, മുൻ മുഖ്യമന്ത്രിയുടെ മകളോ ആരുമാവട്ടെ; വ്യക്തി ജീവിതത്തിലെ കാര്യങ്ങളല്ല തെരഞ്ഞെടുപ്പ് വിഷയം: ജെയ്ക് സി തോമസ്
Next Article
advertisement
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത്  ബിജെപിയുടെ  പകപോക്കൽ: എസ്ഡിപിഐ
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത് ബിജെപിയുടെ പകപോക്കൽ: എസ്ഡിപിഐ
  • എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയ നടപടി ബിജെപിയുടെ പകപോക്കലാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

  • ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാനാകില്ലെന്നും എസ്ഡിപിഐ.

  • സ്വതന്ത്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്ന് എസ്ഡിപിഐ.

View All
advertisement