നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേടിനു പിന്നില്‍ ജെനീഷ് കുമാര്‍ MLA; വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറി കെ യു ജോസ്

  പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേടിനു പിന്നില്‍ ജെനീഷ് കുമാര്‍ MLA; വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറി കെ യു ജോസ്

  ബാങ്കിലെ ക്രമക്കേടുകളിലൂടെ സാമ്പാദിച്ച പണം ഉപയോഗിച്ചാണ് ജെനീഷ് കോന്നി സീറ്റ് ഉറപ്പാക്കിയതെന്നും ജോസ് ആരോപിക്കുന്നു.

  കെ യു ജോസ്, കെ യു ജനീഷ് കുമാര്‍ എംഎല്‍എ

  കെ യു ജോസ്, കെ യു ജനീഷ് കുമാര്‍ എംഎല്‍എ

  • Share this:
   പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപെട്ട് കെ.യു. ജനിഷ് കുമാര്‍ എംഎല്‍എയ്ക്കും സിപഎമ്മിനും എതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ബാങ്ക് സെക്രട്ടറി കെയു ജോസ്. ബാങ്കിലെ 1.62 ലക്ഷം രൂപയുടെ ക്രമക്കേടുകളില്‍ തന്നെ ബലിയാടാക്കി ബാങ്ക് ഭരണ സമിതിയും ബാങ്കിലെ മുന്‍ ജീവനക്കാരനുമായ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് ജോസിന്റെ ആരോപണം.

   സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് ജോസ്. 2013- മുതല്‍ 2018 വരെ സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 1.62 ലക്ഷം രുപയുടെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് കെ. യു. ജോസിനെ സസ്‌പെന്റ് ചെയ്തതിരുന്നു. സഹകരണ വകുപ്പ് 2018-19ല്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

   ഇതോടെയാണ് ബാങ്ക് ഭരണ സമിതിക്കെതിരെയും ബാങ്കിലെ മുന്‍ ജീവനക്കാരനുമായ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ അനേഷണം ആവശ്യപ്പെട്ട് ജോസ് മുഖ്യമന്ത്രിക്കും സഹകരണ മന്തിക്കും പരാതി നല്‍കിത്. 2019 ലാണ് ബാങ്കിന്റെ സെക്രട്ടറിയായി ജോസ് ചുമതല ഏല്‍ക്കുന്നത്. എന്നാല്‍ അതിനു മുന്‍പു നടന്ന ക്രമക്കേടിന്റെ പേരില്‍ തന്നെ മാത്രം ബലിയാടാക്കി ഭരണസമിതിയും എംഎല്‍എയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് ജോസിന്റ പ്രധാന ആരോപണം.

   'ബാങ്കില്‍ നടന്ന എല്ലാ ഇടപാടുകളും ഭരണസമിതി അറിഞ്ഞാണ് നടത്തിയിട്ടുള്ളത്. ക്രമക്കേടുകള്‍ നടന്ന കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഭരണ സമിതിക്കെതിരെയും എംഎല്‍എക്കെതിരെയും നടപടി സ്വീകരിക്കാതെ എന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടനാണ് ഇപ്പോള്‍ കുറ്റക്കാര്‍ ശ്രമിക്കുന്നത്' ജോസ് ആരോപിക്കുന്നു.

   സംഭവം നേരത്തെ വിവാദമായതോടെ ലോക്കല്‍ കമ്മറ്റിയംഗത്തില്‍ നിന്നും ജോസിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സീതാത്തോട് സര്‍വ്വീസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജോസിന് എതിരെ നടപടി സ്വീകരിച്ചത്.

   സീതത്തോട് ബാങ്ക് ക്രമക്കേട് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്കിയതായി കെ യു ജോസ് വ്യക്തമാക്കി. എം.എല്‍എ കെ യു ജെനീഷ് കുമാര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ജോബി ടി ഈശോ , പിആര്‍ പ്രമോദ് , ബാങ്ക് പ്രസിഡന്റ് ടിഎ നിവാസ് എന്നിവര്‌ക്കെതിരെയാണ് പരാതി നല്കിയത്

   സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തന്നെ കേസിലല്‍ പ്രതിയാക്കാര്‍ ജെനീഷ് കുമാര്‍ ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. ബാങ്കിലെ ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയ ജെനീഷ് കുമാര്‍ ബിനാമി അക്കൌണ്ടുകളിലൂടെ സാമ്പത്തിക തിരിമറി നടത്തിയെന്നു ആരോപണം ഉന്നയിക്കുന്നുണ്ട്.

   ബാങ്കിലെ ക്രമക്കേടുകളിലൂടെ സാമ്പാദിച്ച പണം ഉപയോഗിച്ചാണ് ജെനീഷ് കോന്നി സീറ്റ് ഉറപ്പാക്കിയതെന്നും ജോസ് ആരോപിക്കുന്നു. എം.എല്‍എയുടെ രഹസ്യങ്ങള്‍ അറിയുന്നതിനാലാണ് തന്നെ ജയിലിലാക്കാന്‍ ശ്രമിക്കുന്നതെന്നും ജോസ് ആരോപിച്ചു.
   Published by:Jayesh Krishnan
   First published:
   )}