advertisement

വഖഫ് സംരക്ഷണ റാലിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി;പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

Last Updated:

മുത്തുക്കോയ തങ്ങളായിരുന്നു സമ്മേളനത്തിനറെ ഉദ്ഘാടകൻ

News18
News18
സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്ന് എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
മുത്തുക്കോയ തങ്ങളായിരുന്നു സമ്മേളനത്തിനറെ ഉദ്ഘാടകൻ. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇടപെടുകയും പരസ്യമായ തർക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സമസ്തയു‌ടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും പരിപാടിയിൽ പങ്കെടുക്കില്ല. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പങ്കെടുക്കില്ല. പാണക്കാട് തങ്ങൾമാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്തിൽ പ്രസക്തിയില്ലെന്ന് കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഖഫ് സംരക്ഷണ റാലിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി;പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം
Next Article
advertisement
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ
  • കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ബിജെപിക്ക് അവരെ പറ്റിക്കാൻ കഴിയില്ല

  • ഖാർഗെയുടെ പ്രസ്താവന ഗുജറാത്തിന്റെ പാരമ്പര്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു: ഉപമുഖ്യമന്ത്രി

  • ബിജെപി വക്താവ് ഖാർഗെയെ രൂക്ഷമായി വിമർശിച്ചു; കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു

View All
advertisement