Sister Abhaya Case Verdict|'ദൈവം വന്നത് അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ രൂപത്തിൽ'; പ്രതികരണവുമായി ജോമോൻ പുത്തൻ പുരയ്ക്കൽ
- Published by:Rajesh V
- news18-malayalam
Last Updated:
വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നത് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
തിരുവനന്തപുരം: അഭയ കൊല്ലപ്പെട്ട രാത്രിയിൽ ദൈവം വന്നത് അടയ്ക്കാ രാജു എന്ന മോഷ്ടാവിന്റെ രൂപത്തിലാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. കേരളത്തിലെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും വിജയമാണ്. ജുഡീഷ്യറിയോട് ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചിരിക്കുകയാണ്. പണവും അധികാരവും സ്വാധീനവുമുണ്ടെങ്കിൽ കോടതിയെ വിലയ്ക്കെടുക്കാമെന്ന് ചിലർ ധരിച്ചു. അഭയയ്ക്ക് നീതി ലഭിക്കുന്നതിനായി പരിശ്രമിച്ച തന്നെ ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിച്ചുവെന്നും ജോമോൻ പുത്തൻ പുരയ്ക്കൽ പ്രതികരിച്ചു.
ദൈവം ഒരുമോഷ്ടാവിന്റെ രൂപത്തിലാണ് അഭയയെ കൊലപ്പെടുത്തിയപ്പോൾ അവിടെ വന്ന് നിന്നത്. ചെമ്പു കമ്പി മോഷ്ടിക്കാനെത്തിയ അടയ്ക്കാ രാജു അന്നു മുതൽ മോഷണം നിർത്തിയ ആളാണ്. ദൃക്സാക്ഷിയായ അടയ്ക്കാ രാജുവിനെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു. രണ്ട് ലക്ഷം രൂപ അടയ്ക്കാ രാജുവിന്റെ തലയിൽ വെച്ച് കൊടുക്കാൻ കെ ടി മൈക്കിൾ ശ്രമിച്ചു. ദൈവത്തിന്റെ ശക്തി അഭയക്കുണ്ട്. ഇപ്പോൾ അഭയയുടെ ബന്ധുക്കളെന്ന പേരിൽ പലരും ഇറങ്ങിയിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ അഭയയുടെ അച്ഛനെയും അമ്മയെയും സമരത്തിന് കൊണ്ടുവരാൻ പോയപ്പോൾ സത്യം തെളിയാൻ പോകുന്നില്ലെന്ന് പലരും പറഞ്ഞു. ആരും ഇല്ലാത്തവർക്ക് തുണയായി ദൈവമുണ്ടാകും. താൻ ഒരു നിമിത്തം മാത്രമാണ്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള താൻ നീതിക്കായി ശ്രമിച്ചു. അതിന്റെ പേരിൽ പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു.
advertisement
ALSO READ:പുതുവർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ അറിയുക! കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഏഴ് സാമ്പത്തിക പാഠങ്ങൾ[NEWS]താരീഖ് അൻവർ വന്നാൽ തീരുമോ കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധി[NEWS]കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം[NEWS]
advertisement
വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നത് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 1992 മാര്‍ച്ച് 31 നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2020 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Abhaya Case Verdict|'ദൈവം വന്നത് അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ രൂപത്തിൽ'; പ്രതികരണവുമായി ജോമോൻ പുത്തൻ പുരയ്ക്കൽ