'വിപ്പ് ലംഘിച്ചു; പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാൻ കത്ത് നൽകും': ജോസ് കെ. മാണി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി.
കോട്ടയം: നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട് പാർട്ടി വിപ്പ് ലംഘിച്ച പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ എം.എൽ.എ സ്ഥാനത്ത് നിന്നും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ. മാണി എംപി. സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രണ്ട് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കും.
കുട്ടനാട്ടില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് സജ്ജമാണ്. കുട്ടനാട് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ പാർട്ടി നിലപാട് പ്രഖ്യാപിക്കും. കുട്ടനാട്ടിൽ മത്സരിക്കുമെന്നു പി.ജെ. ജോസഫ് പറയുന്നത് ഏതു ചർച്ചയുടെ അടിസ്ഥാനത്തിലാണ്. പി.ജെ.ജോസഫിന് മേല്‍വിലാസമോ ചിഹ്നമോ ഇല്ലെന്നും ജോസ് പറഞ്ഞു.
രണ്ടില ചിഹ്നം വിട്ടു കൊടുക്കില്ല. പാലായിൽ ചിഹ്നം തരാത്തവർക്കുള്ള കാവ്യനീതിയാണ് ഇതെന്നും ജോസ് കെ.,മാണി, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം കോട്ടയത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2020 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിപ്പ് ലംഘിച്ചു; പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാൻ കത്ത് നൽകും': ജോസ് കെ. മാണി