'ജോസ് കെ.മാണി വിഭാഗം ശക്തിയാർജ്ജിക്കുന്നു; എൽ.ഡി.എഫിലേക്കുള്ള വരവിന്റെ നിലപാട് പറയുന്നില്ല:' മുഖ്യമന്ത്രി

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം വോട്ട് ചെയ്യാതിരിക്കുകയും, വിട്ടു നിൽക്കുകയും ചെയ്തതിന്റെ അർത്ഥം അവർ യു.ഡി.എഫ് തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നു തന്നെയാണെന്നും മുഖ്യമന്ത്രി.

News18 Malayalam | news18-malayalam
Updated: September 5, 2020, 8:46 PM IST
'ജോസ് കെ.മാണി വിഭാഗം ശക്തിയാർജ്ജിക്കുന്നു; എൽ.ഡി.എഫിലേക്കുള്ള വരവിന്റെ  നിലപാട് പറയുന്നില്ല:' മുഖ്യമന്ത്രി
പിണറായി വിജയൻ, ജോസ് കെ മാണി
  • Share this:
തിരുവനന്തപുരം:  കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫിലേക്ക് എത്തുന്നത് സംബന്ധിച്ച് താൻ പരസ്യ നിലപാട് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം വോട്ട് ചെയ്യാതിരിക്കുകയും, വിട്ടു നിൽക്കുകയും ചെയ്തതിന്റെ അർത്ഥം അവർ യു.ഡി.എഫ് തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് പറയില്ല. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാല് മാസത്തെ ഭരണകാലയളവ് മാത്രമെ ലഭിക്കുകയുള്ളൂ. ഏത് തെരഞ്ഞെടുപ്പും ഭരിക്കുന്ന സർക്കാരിന്‍റെ വിലയിരുത്തലായിത്തന്നെയാണ് കണക്കാക്കുകയെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് പറയില്ല. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാല് മാസത്തെ ഭരണകാലയളവ് മാത്രമെ ലഭിക്കുകയുള്ളൂ. ഏത് തെരഞ്ഞെടുപ്പും ഭരിക്കുന്ന സർക്കാരിന്‍റെ വിലയിരുത്തലായിത്തന്നെയാണ് കണക്കാക്കുകയെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

"രോഗവ്യാപനത്തിന്‍റെ ഭീഷണി മാത്രമല്ല, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. തദ്ദേശഭരണതെരഞ്ഞെടുപ്പ് അഞ്ച് വർഷത്തേക്കാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് ഏപ്രിൽ വരെ മാത്രമേ ഭരിക്കാനാകൂ. പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഭരണകാലയളവുണ്ടാകുമെന്ന് സാങ്കേതികമായി മാത്രമേ പറയാനാകൂ.  തെരഞ്ഞെടുപ്പ് വേണ്ട എന്ന് സംസ്ഥാനസർക്കാർ പറയുന്നതിൽ ശരികേടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും സംസ്ഥാനസർക്കാർ ഒരുക്കും"- മുഖ്യമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: September 5, 2020, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading