മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Last Updated:

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. സംഘത്തിന്റെ പ്രസിഡന്റ് മുണ്ടേല മോഹനൻ നായർ നേരത്തെ ജീവനൊടുക്കിയിരുന്നു.

ആനാട് ശശി
ആനാട് ശശി
തിരുവനന്തപുരം: സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന.
വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയോടെ ശശിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതു തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സഹകരണ ബാങ്കിലെ ക്രമക്കേടും തകർച്ചയും നിരവധിപേരെ പ്രതിസന്ധിയിലാക്കിയെന്നും ശശി മനോവിഷമത്തിലായിരുന്നെന്നും കോൺഗ്രസും സമ്മതിക്കുന്നു. ഈ സംഘവുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെ ആളാണ് ആനാട് ശശി.
advertisement
ഇതും വായിക്കുക: അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ‌ ജീവനൊടുക്കി
കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾക്ക് ഉൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചു. മുണ്ടേല സഹകരണ സംഘത്തിലെ ക്രമക്കേടിൽ സഹകരണ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്. സംഘം പ്രസിഡൻ്റ് മുണ്ടേല മോഹനൻ നായരും ജീവനൊടുക്കിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
  • ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു.

  • ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹത.

  • ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി‌ എസ് പ്രശാന്ത്, കള്ളനാക്കിയതിന് ആരാണ് സമാധാനം പറയുന്നത് എന്ന് ചോദിച്ചു.

View All
advertisement