വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ രാഗേഷ്‌ കായലൂർ അന്തരിച്ചു

Last Updated:

ഇ പി ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫായിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ - ഇരിട്ടി റോഡിൽ കോടതിക്ക്‌ സമീപത്തായിരുന്നു അപകടം

രാഗേഷ് കായലൂർ
രാഗേഷ് കായലൂർ
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) അന്തരിച്ചു. ഇ പി ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫായിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ - ഇരിട്ടി റോഡിൽ കോടതിക്ക്‌ സമീപത്തായിരുന്നു അപകടം.
റോഡ്‌ മുറിച്ചുകടക്കുമ്പോൾ ടോറസ്‌ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിലും തുടർന്ന്‌ ചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ചൊവ്വ വൈകിട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം. ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകനായിരുന്നു. 2008ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. കാസർകോട്‌ ബ്യൂറോയിലും ലേഖകനായി പ്രവർത്തിച്ചു.
പരേതനായ എ സി രാഘവൻനമ്പ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌. ബുധൻ പകൽ 11ന്‌ കണ്ണൂർ ദേശാഭിമാനിയിലും 12ന്‌ മട്ടന്നൂരിലും പൊതുദർശനത്തിനു ശേഷം ഒരു മണിക്ക്‌ വീട്ടിലെത്തിക്കും. നാലിന്‌ മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ അനുശോചിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ രാഗേഷ്‌ കായലൂർ അന്തരിച്ചു
Next Article
advertisement
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി.

  • ഡിഡിഇയുടെ റിപ്പോർട്ടിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

  • കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്.

View All
advertisement